Mathrupooja
കോഴിക്കോട് ചിന്മയ വിദ്യാലയത്തിൽ നവരാത്രി ആഘോഷത്തോട നുബന്ധിച്ച് 'മാതൃപൂജ' സംഘടിപ്പിച്ചു. ആചാര്യൻ സ്വാമി ജിതാത്മനന്ദ സരസ്വതി മാർഗ്ഗ നിർദ്ദേശം നൽകിയ പൂജയിൽ നിരവധി അമ്മമാരും കുട്ടികളും പങ്കെടുക്കുകയുണ്ടായി. ആധുനിക കാലഘട്ടത്തിൽ കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും , വ്യക്തി നിർമ്മാണത്തിൽ അമ്മമാരുടെ പങ്കിനെക്കുറിച്ചും സ്വാമിജി തദവസരത്തിൽ വിശദീകരിച്ചു. ചീഫ് സേവക് ശ്രീ ശ്രീനിവാസൻ, പ്രിൻസിപ്പാൾ ശ്രീമതി കെ. ഷീബ, അഡ്മിനിസ്ട്രേറ്റർ ശ്രീ അനൂപ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. മലയാളം ക്ലബ്ബ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'കൃഷ്ണഗാഥ' ആലാപന മത്സരത്തിലെ വിജയികൾക്ക് സ്വാമിജി ഉപഹാരങ്ങൾ സമ്മാനിച്ചു.
